03:56pm 24 November 2026
NEWS
അനുമതിയില്ലാതെ വാഹനങ്ങളുടെ ചില്ലുകളിൽ ടിന്റ് ഒട്ടിച്ചാൽ 2,000 റിയാൽ പിഴ; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
24/11/2026  04:45 AM IST
nila
അനുമതിയില്ലാതെ വാഹനങ്ങളുടെ ചില്ലുകളിൽ ടിന്റ് ഒട്ടിച്ചാൽ 2,000 റിയാൽ പിഴ; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

 

 

​ദോഹ: ഖത്തറിൽ ലൈസൻസിംഗ് അതോറിറ്റിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ വാഹനങ്ങളുടെ ചില്ലുകളിൽ ടിന്റ് (Window tinting) ഒട്ടിക്കുകയോ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള മറ്റ് വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്താൽ 2,000 ഖത്തർ റിയാൽ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026-ലെ ട്രാഫിക് നിയമം നമ്പർ (19) സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മന്ത്രാലയം നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 76 (രണ്ടാം ഖണ്ഡിക) പ്രകാരം, വാഹനങ്ങളുടെ ചില്ലുകളിൽ ടിന്റ് ഒട്ടിക്കുന്നതിന് ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്. എക്സിക്യൂട്ടീവ് റെഗുലേഷൻസ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും നിശ്ചിത ഫീസ് അടച്ചുകൊണ്ടും മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ. ഈ നിയമം ലംഘിക്കുന്നവർക്ക് 2,000 റിയാൽ പിഴ (Settlement amount) ചുമത്തും.ആർട്ടിക്കിൾ 76-ന്റെ ഒന്നാം ഖണ്ഡിക പ്രകാരം പ്രതികൂല കാലാവസ്ഥയിലല്ലാതെ മറ്റു സമയങ്ങളിൽ മറ്റുള്ളവരുടെ കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള (Dazzling lights) മുൻ-പിൻ ലൈറ്റുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.വാഹനങ്ങളുടെ ചില്ലുകളിൽ ടിന്റ് ഒട്ടിക്കുന്നതിന് ഖത്തറിൽ പൂർണ്ണ നിരോധനമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, നിയമപരമായ അനുമതി വാങ്ങുകയും ലൈസൻസിംഗ് അതോറിറ്റി അനുവദിച്ചിട്ടുള്ള അളവിലും നിബന്ധനകളിലും മാത്രമാണ് ടിന്റ് ഒട്ടിച്ചിട്ടുള്ളതെന്ന് വാഹന ഉടമകൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img